
ഗാസിയാബാദ്: മുന്‍ സര്‍ക്കാരിനെ പോലെ പ്രവര്‍ത്തിക്കാനല്ല തന്നെ നേതാവായി രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസിയാബാദിലെ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചും അതിന് ഇന്ത്യ ബാലകോട്ടില്‍ നല്‍കിയ തിരിച്ചെടിയേക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ബാലകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ ചോദിക്കുന്ന പ്രതിപക്ഷത്തെ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. എന്‍റെ തെളിവ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസമാണ്. അഴിമതിയില്‍ മുങ്ങി ജയിലില്‍ പോകുമെന്ന് ഭയക്കുന്നവര്‍ മോദി എങ്ങനെയെങ്കിലും മാറ്റി ദില്ലി പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്.
2016ല്‍ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ഇവര്‍ ഇതേ സംശയങ്ങള്‍ തന്നെ ചോദിച്ചു. അത് ഇന്നും ആവര്‍ത്തിക്കുന്നു. പാകിസ്ഥാനെ പ്രീതിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയാണെന്നും മോദി പറഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി ഗാസിയാബാദില്‍ നിര്‍വഹിച്ചു.
ബിജെപി ഭരണത്തില്‍ പാവപ്പെട്ടവരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറി. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വികസനമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam