ഭീകരവാദത്തിനെതിരെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

Published : Jun 08, 2019, 11:10 PM ISTUpdated : Jun 08, 2019, 11:17 PM IST
ഭീകരവാദത്തിനെതിരെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

Synopsis

ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

മാലി: ഭരണകൂടം ശുപാര്‍ശ ചെയ്യുന്ന ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ലോകം ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേഷിതമാണെന്നും മോദി പറഞ്ഞു. രണ്ട് ദിവസത്തെ മാലിദ്വീപ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചാണ് നരേന്ദ്ര മോദിയുടെ പരാമർശം.

‌ഭീകരവാദം സമൂഹത്തിന് മാത്രമല്ല, മുഴുവൻ സംസ്‌ക്കാരത്തിന് തന്നെ ഭീഷണിയാണ്. ആളുകള്‍ ' നല്ല ഭീകരവാദി, മോശം ഭീകരവാദി ' എന്ന് ചിന്തിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ഭീകരത ചെറുക്കുന്നതാണ് ലോക നേതൃത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ മാർ​ഗ്ഗമെന്നും മോദി പറഞ്ഞു. രാജ്യത്തെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ നിർത്തണമെന്നും മോദി കൂട്ടിച്ചേർത്തു.  
  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സോറി മമ്മി, പപ്പാ...', നൊമ്പരപ്പെടുത്തുന്ന കുറിപ്പെഴുതി ബിടെക്ക് വിദ്യാർത്ഥിനി; പഠന സമ്മ‍ർദം താങ്ങാനാകാതെ 20കാരി ജീനൊടുക്കി
കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ