
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തിന് ശേഷം നടത്തിയ ആദ്യത്തെ വിദേശയാത്രക്ക് ഉപയോഗിച്ചത് പുതിയ വിവിഐപി വിമാനം. കഴിഞ്ഞ ഒക്ടോബറില്‍ വാങ്ങിയ ബോയിങ്-777 രജിസ്‌ട്രേഷന്‍ വിടി-എഎല്‍ഡബ്ല്യു വിമാനത്തിലാണ് മോദി പറന്നത്. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയ വിഐപികള്‍ക്ക് സഞ്ചരിക്കാനാണ് എഐ-വണ്‍ അത്യാധുനിക വിമാനം അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. മറ്റൊരു വിമാനം ഇന്ത്യ വാങ്ങിയിട്ടുണ്ട്. മിസൈല്‍ ആക്രമണങ്ങളെ തടയാന്‍ ശേഷിയുള്ളതാണ് ഈ വിമാനം. വെള്ളിയാഴ്ച രാവിലെ എട്ടിന് ദില്ലിയില്‍ നിന്ന് പുറപ്പെട്ട മോദി 10.30ഓടെയാണ് ധാക്കയിലെത്തിയത്. ബംഗ്ലാദേശില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് മോദി നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam