നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും

Published : Jun 19, 2023, 03:02 PM ISTUpdated : Jun 20, 2023, 09:57 AM IST
നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കം,പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കും

Synopsis

അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ  യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം

ദില്ലി:പ്രതിരോധവാണിജ്യമേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് നാളെ തുടക്കമാകും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും.വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ  യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കുന്നതാകും സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും മോദി നേതൃത്വം നൽകും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെ മോദി ഈജിപ്തിലേക്ക് പോകും

അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏട്; മൻ കി ബാത്തിൽ പ്രധാനമന്ത്രി

 

ഇഡ്‍ലി, രസഗുള, പപ്പടം..; മോദിയുടെ വരവ് ആഘോഷിക്കാൻ രുചിയേറും ‘മോദി ജി താലി’ തയാറാക്കി യുഎസ് റെസ്റ്റോറന്‍റ്

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി