കശ്മീരിൽ നിന്ന് തരിഗാമിയെ ദില്ലിയിലെത്തിച്ചു; എയിംസിൽ ചികിത്സ

Published : Sep 09, 2019, 11:28 AM ISTUpdated : Sep 09, 2019, 11:59 AM IST
കശ്മീരിൽ നിന്ന് തരിഗാമിയെ ദില്ലിയിലെത്തിച്ചു; എയിംസിൽ ചികിത്സ

Synopsis

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. 

ദില്ലി: കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലിയിലെത്തിച്ചു. ദില്ലി എയിംസിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചികിത്സയും തുടങ്ങിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. ഡോക്ടര്‍ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് താരിഗാമിയെ ദില്ലിയിലേക്ക് എത്തിച്ചത്. ജമ്മുകശ്മീർ പുനസംഘടനക്ക് ശേഷം വീട്ടുതടങ്കലിൽ ആയിരുന്ന തരിഗാമിയെ അടിയന്തരമായി ദില്ലിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

കശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുകായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി. അടിയന്തിരമായി വൈദ്യസഹായം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്