പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ മാത്രം പ്രവർത്തനം

Published : Sep 14, 2020, 06:36 AM ISTUpdated : Sep 14, 2020, 06:50 AM IST
പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ മാത്രം പ്രവർത്തനം

Synopsis

സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ പേര് ദില്ലികലാപത്തിന്റെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന വിഷയത്തിൽ ബിനോയ് വിശ്വം, കെ.കെ.രാഗേഷ്, എ.എം.ആരിഫ് തുടങ്ങിയവർ നോട്ടീസ് നല്കിയിട്ടുണ്ട്.

ദില്ലി: പാർലമെൻറ് സമ്മേളനത്തിന് ഇന്ന് തുടക്കം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാലു മണിക്കൂർ വീതമായിരിക്കും ഇരുസഭകളും പ്രവർത്തിക്കുക. രാവിലെ ഒമ്പത് മണിക്ക് ലോക്സഭയും ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് രാജ്യസഭയും ചേരും. നാളെ മുതൽ രാവിലെ രാജ്യസഭയും ഉച്ചതിരിഞ്ഞ് ലോക്സഭയും ചേരും.

പ്രണബ് മുഖർജിക്ക് ഇരുസഭകളും ഇന്ന് ആദരാഞ്ജലി അർപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവരുടെ പേര് ദില്ലികലാപത്തിന്റെ കുറ്റപത്രത്തിൽ പരാമർശിക്കുന്ന വിഷയത്തിൽ ബിനോയ് വിശ്വം, കെ.കെ.രാഗേഷ്, എ.എം.ആരിഫ് തുടങ്ങിയവർ നോട്ടീസ് നല്കിയിട്ടുണ്ട്.

അതിർത്തി തർക്കത്തിൽ കോൺഗ്രസും അടിയന്തരപ്രമേയ നോട്ടീസ് നൽകി. അവശ്യ സാധന നിയമ ഭേദഗതി ബില്ലും മന്ത്രിമാരുടെയും എംപിമാരുടെയും ശന്പളം വെട്ടിക്കുറച്ച ഓർഡിനൻസിന് പകരമുള്ള ബില്ലും ഇന്നത്തെ അജണ്ടയിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു