ഓസ്ട്രേലിയയിൽ അനുകൂല സാഹചര്യം, അദൃശ്യമഴവലയം ഇന്ത്യയിലേക്ക്; ജൂൺ ഒന്നിന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷ

Published : May 09, 2026, 02:24 AM IST
Rain

Synopsis

ഈ വർഷത്തെ കാലവർഷം ജൂൺ ഒന്നിന് കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയയിലെ അനുകൂല സാഹചര്യങ്ങളും 'അദൃശ്യമഴവലയം' എന്നറിയപ്പെടുന്ന മഴമേഘങ്ങളുടെ സഞ്ചാരവും മൺസൂണിന്റെ കൃത്യസമയത്തുള്ള വരവിന് സൂചനയായി വിലയിരുത്തുന്നു.

ദില്ലി: രാജ്യത്ത് ഈ വർഷത്തെ കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ജൂൺ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 20ഓടെ ആൻഡമാൻ നിക്കോബാറിൽ മൺസൂൺ എത്തും. എന്നാൽ ചില ആഗോള കാലാവസ്ഥാ ഏജൻസികൾ മൺസൂൺ നേരത്തെ എത്തുമെന്ന് പ്രവചിക്കുന്നു. നിലവിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മൺസൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു. 

കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് (pre-monsoon thunderstorms) കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്നത്. ഓസ്ട്രേലിയയിലെ മഴക്കാലം കൃത്യമായി അവസാനിച്ചതും വേനൽക്കാലം തുടങ്ങിയതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് അനുകൂലമായി. ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാറ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും. ഓസ്ട്രേലിയയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) മഴക്കാലം അവസാനിച്ചതായി പ്രഖ്യാപിച്ചു. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ തുടരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ കേരളത്തിൽ മഴ എത്താൻ സാധ്യതയുണ്ട്. 

ഓസ്ട്രേലിയയിൽ മഴ അവസാനിക്കുന്നതോടെ മഴവലയം' (Invisible Belt) സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിനെ ദക്ഷിണേഷ്യയിലേക്ക് എത്തിക്കും. നിലവിൽ ഈ വലയം ഭൂമധ്യരേഖ കടന്ന് മാലിദ്വീപിന് സമീപമെത്തിയെന്നും വരും ദിവസങ്ങളിൽ ശ്രീലങ്കയിലേക്കും ആൻഡമാനിലേക്കും നീങ്ങുമെന്നും പ്രവചിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എണ്ണവില കൂടുമെന്ന് ഉറപ്പായെന്ന് റിപ്പോർട്ട്, മെയ് 15ന് ശേഷം വില കൂടും, ​ഗ്യാസിനും വർധിക്കും, വർധിക്കുന്നത് അഞ്ച് രൂപ വരെ
ഒടുവിൽ ചൈന സമ്മതിച്ചു, ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് സാങ്കേതിക സഹായം നൽകി- റിപ്പോർട്ട്