കർണാടകത്തിൽ മൂന്ന് പേർക്കും ഗുജറാത്തിൽ ഒരാൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Mar 21, 2020, 02:46 PM IST
കർണാടകത്തിൽ മൂന്ന് പേർക്കും ഗുജറാത്തിൽ ഒരാൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

Synopsis

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വലിയ ക്ഷേത്രങ്ങളിൽ 31 വരെ ഭക്തർക്ക് പ്രവേശനം വിലക്കി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദില്ലി സർക്കാരിന്റെ എല്ലാ വാർത്താ സമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി

ബെംഗളൂരു: രാജ്യത്ത് കൂടുതൽ കൊവിഡ് ബാധിതരെ കണ്ടെത്തി. കർണ്ണാടകത്തിൽ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ വലിയ ക്ഷേത്രങ്ങളിൽ 31 വരെ ഭക്തർക്ക് പ്രവേശനം വിലക്കി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ദില്ലി സർക്കാരിന്റെ എല്ലാ വാർത്താ സമ്മേളനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി. നേരിട്ടുള്ള വാർത്താ സമ്മേളനങ്ങൾ റദ്ദാക്കി. ദില്ലി എയിംസിൽ ഒ പി വിഭാഗത്തിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തി. അത്യാഹിത കേസുകൾ മാത്രമായി പരിഗണിക്കാൻ നിർദ്ദേശം. സർജറികളിൽ അടക്കം അത്യാഹിത കേസുകൾ മാത്രം പരിഗണിക്കും.

കൊവിഡ് ബാധ സംശയിച്ച ഉത്തർ പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന്റെ പരിശോധന ഫലം നെഗറ്റീവാണ്. ഇതോടെ മന്ത്രിയുമായി സമ്പർക്കം പുലർത്തിയ 28 പേർക്കും രോഗമില്ലെന്ന് ഉറപ്പായി.

തമിഴ്‌നാട്ടിൽ തലസ്ഥാനമായ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത യുവതിയുടെ മൃതദേഹഭാഗം, സഹപ്രവർത്തകൻ അറസ്റ്റിൽ, കൊലപാതകം ഓഫീസിൽ വച്ച്
'മൂന്നാം നിരയിൽ ഇരുത്തി, പ്രതിപക്ഷ നേതാവിനോടുള്ള അവഹേളനം'; റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്