Latest Videos

ധാരാവിയില്‍ ഇന്ന് 94 പേര്‍ക്ക് രോഗം; മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ പന്ത്രണ്ടായിരം കടന്നു

By Web TeamFirst Published May 3, 2020, 9:52 PM IST
Highlights

ധാരാവിയിൽ 94 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 590 പേർക്കാണ് ധാരാവിയിൽ കൊവിഡ് ബാധിച്ചത്. 
 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ  എണ്ണം 12296 ആയി. ഇതുവരെ 568 പേരാണ് മരിച്ചത്. മുംബൈയിൽ 441 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ രോഗികളുടെ  എണ്ണം 8613 ആയി. ഇന്ന് 21 പേരാണ് മുംബൈയിൽ മാത്രം മരിച്ചത്. ധാരാവിയിൽ 94 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 590 പേർക്കാണ് ധാരാവിയിൽ കൊവിഡ് ബാധിച്ചത്. 

ഇന്ന് രണ്ട് പേരടക്കം ആകെ 20 പേർ മരിക്കുകയും ചെയ്തു. രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗുജറാത്തിൽ ഇന്ന് 374 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 5438 പേർക്കാണ് ഇതുവരെ രോഗ ബാധയുണ്ടായത്. ഇന്ന് 28 പേർ മരിച്ചു. ഇതോടെ മരണ സംഖ്യ 290 ആയി. 3817 രോഗികളുള്ള അഹമ്മദാബാദിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.  

click me!