തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ 11,000 കടന്നു, ട്രെയിനിൽ എത്തിയ 2 പേർക്ക് കൊവിഡ്

By Web TeamFirst Published May 17, 2020, 6:46 PM IST
Highlights

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‍നാട്ടില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. 

ചെന്നൈ: ദില്ലിയില്‍ നിന്ന് ചെന്നൈയിലെത്തിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ വ്യാഴാഴ്‍ചയാണ് ഇവര്‍ ചെന്നൈയിലെത്തിയത്. ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തമിഴ്‍നാട്ടില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവാണുള്ളത്. ഇന്ന് 639 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 11224 ആയി. 

ചെന്നൈയില്‍ മാത്രം ഇന്ന് 480 പേര്‍ കൊവിഡ് ബാധിതരായി. ഇതോടെ 6750 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രമുള്ളത്. തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളില്‍ രോഗബാധിതര്‍ കൂടുകയാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളില്‍ പുതിയ രോഗികളില്ല. അതേസമയം ദില്ലിയില്‍ നിന്ന് ചെന്നൈയിലെത്തിയ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ വ്യാഴാഴ്‍ചയാണ് ഇവര്‍ ചെന്നൈയിലെത്തിയത്. 

കേരളത്തിലെ കൊവിഡ‍് രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; പതിനാല് പേര്‍ക്ക് കൂടി രോഗം

 

click me!