
വയനാട്: കേരളത്തില്‍ നിന്നുള്ള കൊവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ മദ്യഷോപ്പ് അടച്ചു. വയനാട്ടില്‍ നിന്നുള്ള കൊവിഡ് ബാധിതന്‍ നിയമലംഘനം നടത്തിയാണ് കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ടാസ്മാക് മദ്യ ഔട്ട്‍ലെറ്റില്‍ എത്തിയത്. നെന്മേനി പഞ്ചായത്തില്‍ നിന്നുള്ള രോഗി മെയ് എട്ടിനാണ് നീലഗിരിയിലെ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍റെ മദ്യഷോപ്പിലെത്തിയത്.
കോയമ്പേട് മാര്‍ക്കറ്റില്‍ ഇഞ്ചി വില്‍പ്പന കടയില്‍ ജോലി ചെയ്യുന്ന സഹോദരനില്‍ നിന്നാണ് യുവാവിന് കൊവിഡ് പകര്‍ന്നത്. കോയമ്പേട് നിന്നെത്തിയ സഹോദരനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ യുവാവിനോട് ക്വാറന്‍റീനില്‍ പോകണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഈ നിര്‍ദേശം അവഗണിച്ച യുവാവ് മദ്യം വാങ്ങാന്‍ അതിര്‍ത്തി കടന്നു പോയി. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ കൊവിഡ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ എസ് സൗമ്യ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു വർഷത്തേക്ക് പാപ്പരത്ത നടപടികൾ ഉണ്ടാകില്ല; തൊഴിലുറപ്പിന് അധിക വിഹിതമായി 40,000 കോടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam