കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; കല്ല്യാണത്തിന് 100 പേര്‍, മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

Published : Jul 03, 2021, 08:28 PM ISTUpdated : Jul 03, 2021, 08:29 PM IST
കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; കല്ല്യാണത്തിന് 100 പേര്‍, മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

Synopsis

'കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവ തുറക്കും. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം'

ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ ലോക്ഡൌണ്‍ ഇളവുകൾ പ്രഖ്യാപിച്ചു. മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവയും തുറക്കാം. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്‌കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണ നിരക്ക് 738 ആണ്. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന