
സിംഘു: ഇന്‍റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിഛേദിച്ചതിന് പിന്നാലെ സിംഘുവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി പൊലീസ്. മാധ്യമങ്ങൾക്കടക്കം പ്രവേശനം നിഷേധിച്ച പൊലീസ് സമരവേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തുടർച്ചയായി മൂന്ന് ദിവസം സംഘർഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. സമരസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കോൺക്രീറ്റ് ബാരിക്കേഡുകൾ കൊണ്ട് പൊലീസ് ഗതാഗതം അടച്ചു.
പൊലീസ് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. മാധ്യമങ്ങൾക്ക് പ്രധാനവേദിയിലേക്ക് പ്രവേശനമില്ല. സമരഭൂമിലേക്കുള്ള ചെറിയ വഴികളിൽ കിടങ്ങുകൾ കുഴിച്ച് ഗതാഗതം തടഞ്ഞു. സമരസ്ഥലത്തിന് ചുറ്റും കനത്ത പൊലീസ് വിന്യാസമാണ് , കേന്ദ്രസേനയെയും വിന്യസിച്ചു. ജയിലിന് സമാനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പാക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. എന്നാല്‍ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം. ഗാസിപ്പൂരിലേക്ക് യുപിയിൽ നിന്ന് കൂടുതൽ കർഷകർ ഇന്നും എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam