
ഡെറാഡൂൺ: മകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
സ്ത്രീയുടെ മകൾക്കെതിരെ മോശമായി പെരുമാറിയ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് സൂചന. മകൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കടയിലെത്തി യുവാവിനെ അടിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.