ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യമൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്

Published : Feb 23, 2026, 06:38 PM IST
Police Vehicle

Synopsis

20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്

ചെന്നൈ: 20കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിക്കായ് തെരച്ചില്‍ നടത്തി ചെന്നൈ പൊലീസ്. പീഡനത്തിനിരയായ യുവതിയുടെ അമ്മയുടെ പരിചയക്കാരനായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രധാന പ്രതി. സംഭവത്തില്‍ യുവതിയുടെ അമ്മയെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. 50കാരനായ ഇയാൾ യുവതിയുടെ വീട്ടിലെത്തുകയും യുവതിയുടെ അമ്മയുടെ അറിവോടെ പീഡനം നടത്തുകയുമായിരുന്നു. അമ്മ ഒന്നിലധികം തവണ ഉറക്ക ഗുളികകൾ നല്‍കിയതായും ഈ സമയത്ത് ദക്ഷിണാമൂർത്തി പീഡിപ്പിച്ചതായും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബലാത്സംഗത്തിന് ഇരയായ യുവതി ഒരു ദിവസം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് തിരുവണ്ണാമലയിലുള്ള അമ്മാവന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അവിടെവെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ അവർ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. നിലവില്‍ യുവതിയുടെ അമ്മയ്ക്കും ദക്ഷിണാമൂർത്തിക്കുമായുളള തെരച്ചില്‍ തുടരുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്നേഹത്തിന്‍റെ കടയില്‍ ‘മുഹമ്മദ്’ ദീപകിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍, ജിമ്മിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു; ജൻപഥിൽ സോണിയ ഗാന്ധിയെ പരിചയപ്പട്ടു
ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ 'പ്രഹാർ'; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു