'സ്വർണവും പണവുമെല്ലാം കൊണ്ടുപോയി'; 4 കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Published : Apr 19, 2025, 09:31 AM ISTUpdated : Apr 19, 2025, 09:33 AM IST
'സ്വർണവും പണവുമെല്ലാം കൊണ്ടുപോയി'; 4 കുട്ടികളുടെ അമ്മ മകളുടെ അമ്മായിയച്ഛനൊപ്പം ഒളിച്ചോടി, പരാതി നൽകി ഭർത്താവ്

Synopsis

സുനിൽ കുമാറിന്‍റെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

ലഖ്നൌ: നാല് കുട്ടികളുടെ അമ്മ മകളുടെ ഭർത്താവിന്‍റെ അച്ഛനൊപ്പം ഒളിച്ചോടിയെന്ന് പരാതി.  ഉത്തർപ്രദേശിലെ  ബദൗണിൽ നിന്നുള്ള 43കാരിയായ മംമ്ത എന്ന സ്ത്രീയാണ് മകളുടെ അമ്മായിയച്ഛനായ ശൈലേന്ദ്രയ്ക്കൊപ്പം (46) പോയത്. ശൈലേന്ദ്രക്കെതിരെ മംമ്തയുടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ പരാതി നൽകി. 

അലിഗഢിൽ നിന്നുള്ള സ്ത്രീ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയതിന് പിന്നാലെയാണ് യുപിയിൽ നിന്ന് തന്നെ ഈ സംഭവവും പുറത്തുവന്നത്. ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ മാസത്തിൽ രണ്ടു തവണ മാത്രമേ വീട്ടിൽ വരാറുള്ളൂ. താനില്ലാത്തപ്പോൾ ശൈലേന്ദ്ര വീട്ടിൽ വന്നിരുന്നുവെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ശൈലേന്ദ്ര വരുമ്പോഴെല്ലാം മറ്റൊരു മുറിയിലേക്ക് പോകാൻ അമ്മ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് മകൻ പറഞ്ഞു. 

2022ലാണ് മംമ്തയുടെ മകൾ വിവാഹിതയായത്. തനിക്ക് മാസത്തിൽ രണ്ട് തവണ മാത്രമേ വീട്ടിൽ വരാൻ കഴിഞ്ഞിരുന്നുള്ളൂവെന്നും പണം കൃത്യമായി വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നുവെന്നും ട്രക്ക് ഡ്രൈവറായ സുനിൽ കുമാർ പറഞ്ഞു. ഭാര്യ ആഭരണങ്ങളും പണവും എടുത്താണ് ഒളിച്ചോടിയതെന്ന് സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നു. സുനിൽ കുമാറിന്‍റെ പരാതി ലഭിച്ചതായി ദാതഗഞ്ച് സർക്കിൾ ഓഫീസർ കെ കെ തിവാരി പറഞ്ഞു. അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

'1000 രൂപയ്ക്ക് പാമ്പിനെ വാങ്ങി, വീഡിയോ, വൻ പ്ലാനിങ്', ഭർത്താവിനെ കൊന്ന രവിതയും കാമുകനും എന്നിട്ടും കുടുങ്ങി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്