
ഭുവനേശ്വർ : 275 പേരുടെ മരണത്തിന് ഇടയാക്കിയ ബാലോസർ ട്രെയിൻ അപകടത്തിൽ അകപ്പട്ട പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ബെംഗുളുരുവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ കാണാതായ തന്റെ പത്തു വയസുകാരൻ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികൾ കയറിയിറങ്ങുകയാണ് ഒരു അമ്മ.
അന്ന് എസ് എം വി ടി റെയിൽവേ സ്റ്റേഷൻ നിന്ന് ഹൗറയ്ക്കുള്ള യാത്രയായിലായിരുന്നു പശ്ചിമ ബംഗാൾ സ്വദേശി അർച്ചന പാലും പത്തു വയസുകാരനായ മകൻ സുമനും സഹോദരൻ സഞ്ജയും. രാത്രി ഏഴ് മണിയോടെ യാത്രക്കിടെ ഒരു വലിയ ശബ്ദം കേട്ടു. പിന്നാലെ സഞ്ചരിച്ചിരുന്ന ബോഗി മറിഞ്ഞു. ആകെ ഇരുട്ട്. ആളുകളുടെ ബഹളം, എങ്ങനെയോ പുറത്ത് എത്തിയപ്പോഴേക്കും. തിരിക്കിനിടെ അനിയനെയും മകനെയും കാണാതായി.
അർച്ചന ഉൾപ്പെടെ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. മുഖത്തേറ്റ പരിക്ക് ഒഴികെ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അപകടത്തിന് പിറ്റേ ദിനം ഉച്ചയ്ക്ക് തന്നെ ആശുപത്രി വിട്ടു. അന്ന് മുതൽ മകനെ തേടി ആശുപത്രികളിൽ കയറി ഇറങ്ങുകയാണ് അർച്ചന. അപകടവുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും ശരിയാണെന്ന് ഒഡീഷ സർക്കാരും റെയിൽവേയും ആവർത്തിക്കുമ്പോഴും അർച്ച നെ പോലെ നിരവധി പേർ ഇങ്ങനെ ആശുപത്രി വരാന്തകളിൽ അലയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam