യുപിയിൽ അഞ്ച് മക്കളെ മാതാവ് ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞു; രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

Published : Apr 12, 2020, 09:56 PM IST
യുപിയിൽ അഞ്ച് മക്കളെ മാതാവ് ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞു; രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി

Synopsis

ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് പ്രതി മഞ്ജു യാദവ് കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 

ഭഭോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ അമ്മ അഞ്ച് കുട്ടികളെ ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞു. വലിച്ചെറിയപ്പെട്ടവരിൽ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഭദോഹിയിലെ ജഹാംഗിരാബാദിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് പ്രതി മഞ്ജു യാദവ് കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷമായി ഇവർക്കിടയിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. യുവതി തന്നെയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ജഹാംഗിരാബാദ് മേഖലയിൽ നദിക്ക്  ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എസ്പി രാം ബദൻ സിംഗ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി
റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി