എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തെ കാണിച്ചു തരൂ; യുഎന്‍ മനുഷ്യാവകാശ സംഘടനക്കെതിരെ ഇന്ത്യ

Published : Mar 07, 2020, 04:55 PM ISTUpdated : Mar 07, 2020, 04:58 PM IST
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തെ കാണിച്ചു തരൂ; യുഎന്‍  മനുഷ്യാവകാശ  സംഘടനക്കെതിരെ ഇന്ത്യ

Synopsis

കശ്മീര്‍ വിഷയത്തിലും യുഎന്‍എച്ച്ആര്‍സി നിലപാട് ശരിയല്ല.  അതിര്‍ത്തി കടന്നുള്ള ഭീകരാവാദം എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന്  യുഎന്‍എച്ചആര്‍സി നോക്കണം.

ദില്ലി: പൗരത്വ നിയമ  ഭേദഗതിക്കെതിരെ സുപ്രീം കോടതിയിയെ സമീപിക്കാനുള്ള  യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ച് വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഒരു രാജ്യത്തെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ വിഷയത്തിലും യുഎന്‍എച്ച്ആര്‍സിയുടെ നിലപാടിനെ ഇന്ത്യ തള്ളി. രാജ്യമില്ലാത്തവരുടെ എണ്ണം കുറക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അക്കാര്യത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. എക്കണോമിക് ടൈംസ് ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

എല്ലാ രാജ്യങ്ങളും നടപടിക്രമങ്ങള്‍ പാലിച്ചാണ് പൗരത്വം നല്‍കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തെയെങ്കിലും കാണിച്ച് തരൂ. ആരും ഇക്കാര്യം പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തിലും യുഎന്‍എച്ച്ആര്‍സി നിലപാട് ശരിയല്ല.  അതിര്‍ത്തി കടന്നുള്ള ഭീകരാവാദം എവിടെനിന്നാണ് ഉണ്ടാകുന്നതെന്ന്  യുഎന്‍എച്ചആര്‍സി നോക്കണം. കശ്മീര്‍ വിഷയത്തില്‍ യുഎന്‍എച്ചആര്‍സിയുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കുകയെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സമീപിക്കാന്‍ യുഎന്‍എച്ച്ആര്‍സി തീരുമാനിച്ചിരുന്നു. അപൂര്‍വമായാണ് യുഎന്‍ സംഘനടകള്‍ ഒരു രാജ്യത്തിന്‍റെ കോടതിയില്‍ നിയമ നടപടി സ്വീകരിക്കുക. 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി