
തിരുവനന്തപുരം: ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്രയില്‍ ശിവസേന. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താന്‍ ഇരിക്കുകയാണ്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസ് നിലപാടിന് യോജിച്ചതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബിജെപിയുമായും ശിവസേനയുമായുള്ള ബന്ധം കോൺഗ്രസിന് അംഗീകരിക്കാൻ കഴിയുന്നതല്ല.
ബിജെപിയുമായി പരസ്യമായോ രഹസ്യമായോ ഒരു കാലത്തും ബന്ധം ഉണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പുനഃസംഘടനയെക്കുറിച്ചും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് കെപിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ല. ഘട്ടം ഘട്ടമായി പ്രഖ്യാപിക്കമെന്ന് ആരാണ് പറഞ്ഞത്. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. സോണിയ ഗാന്ധിയുടെ പരിഗണക്ക് പട്ടിക സമര്‍പ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam