
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആശങ്ക ഉയര്‍ത്തുന്നില്ലെന്ന് അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോൾ 130 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശരാശരിയെടുത്താലും 130 അടിക്ക് താഴെയാണ്. അതിനാൽ മഴക്കാലത്ത് 130 അടിയായി ജലനിരപ്പ് നിര്‍ത്തണമെന്ന ഉത്തരവിന്‍റെ ആവശ്യമില്ലെന്ന് കേന്ദ്ര ജലകമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറൽ അറിയിച്ചു.
മഴക്കാലങ്ങളിൽ ജലനിരപ്പ് 130 അടിയാക്കി താഴെ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ റസൽ ജോയി നൽകിയ ഹര്‍ജിയിലാണ്
ജലകമ്മീഷൻ നിലപാട് അറിയിച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.
Read Also: പ്രതിപക്ഷത്തിന് തലച്ചോറിന്റെ അഭാവമുണ്ട്; പിണറായിയുടെ ഐശ്വര്യമാണ് ചെന്നിത്തലയെന്നും കെ സുരേന്ദ്രൻ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam