മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

Published : Nov 24, 2023, 05:29 PM IST
മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

Synopsis

മഹാരാഷ്ട്ര എടിഎസ് ആണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. 

മുംബൈ : വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര എടിഎസ് ആണ് പ്രതിയെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ട് തകർക്കുമെന്നായിരുന്നു ഇ-മെയിലിൽ ഭീഷണി സന്ദേശം. ഒരു മില്യൺ ഡോളർ നൽകിയില്ലെങ്കിൽ ആക്രമണമെന്നായിരുന്നു ഭീഷണി. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്
കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !