മുംബൈ അപകടം ; ഡ്രൈവര്‍മാരുടെ സ്റ്റിയറിംഗ് വീലിനരികിലും മദ്യം, വൈറലായി വീഡിയോകള്‍

Published : Dec 13, 2024, 08:25 AM ISTUpdated : Dec 13, 2024, 08:26 AM IST
മുംബൈ അപകടം ; ഡ്രൈവര്‍മാരുടെ സ്റ്റിയറിംഗ് വീലിനരികിലും മദ്യം, വൈറലായി വീഡിയോകള്‍

Synopsis

ഡിസംബർ 9 ന് കുർള വെസ്റ്റിൽ സിവിക് റൺ ട്രാൻസ്‌പോർട്ടറിൻ്റെ വെറ്റ്-ലീസ്ഡ് ഇലക്ട്രിക് ബസ് അപടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. 

മുംബൈ : ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) എന്ന സ്ഥാപനത്തിന്റെ വെറ്റ് ലീസ് (വാടകയ്ക്ക് എടുത്ത് ഓടുന്നത്) ബസിനകത്ത് ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിസംബർ 9 ന് കുർള വെസ്റ്റിൽ സിവിക് റൺ ട്രാൻസ്‌പോർട്ടറിൻ്റെ വെറ്റ്-ലീസ്ഡ് ഇലക്ട്രിക് ബസ് അപടത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. 

ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ മദ്യപിക്കുന്ന 4 വീഡിയോകളോളം ശ്രദ്ധയില്‍പ്പെട്ടതായി  ബെസ്റ്റ് കംഗർ സേന പ്രസിഡന്റ് സുഹാസ് സാമന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു വീഡിയോയുടെ ദൃശ്യങ്ങളില്‍ ഡ്രൈവര്‍ സ്റ്റിയറിങ് വീലിനരികിലിരുന്ന് മദ്യപിക്കുന്നതും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇത് ചോദ്യം ചെയ്യുന്നതും കാണാം. മുളുണ്ട് ഡിപ്പോയില്‍ നിന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്ന ദിവസം എടുത്തതാണ് ഈ വീഡിയോ. അതേ സമയം ഈ ഡ്രൈവറെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നുവെന്നും സുഹാസ് സാമന്ത് പറഞ്ഞു. 

ഡ്രൈവർമാർ റോഡരികിൽ ബസുകൾ നിർത്തി മദ്യം വാങ്ങി സീറ്റിലേക്ക് തിരിച്ചു വരുന്നതായി കാണിക്കുന്ന മറ്റ് 3 വീഡിയോകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ വീഡിയോകളിൽ രണ്ടെണ്ണം ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ളതാണെന്നും മൂന്നാമത്തേത് എവിടെ നിന്നാണെന്ന് അന്വേഷിച്ചു വരികയാണെന്നും സുഹാസ് സാമന്ത്. 

കുർളയിലെ ബസ് അപകടമുണ്ടായതിനു ശേഷം രണ്ട് ദിവസത്തിനു ശേഷം പോലും എടുത്ത വീഡിയോകള്‍ പോലും ഇക്കൂട്ടത്തിലുണ്ട് എന്നുള്ളത് ഗൗരവതരമാണ്. ഈ വീഡിയോകൾ ട്രാൻസ്പോർട്ടറുടെയും അതിലെ ജീവനക്കാരുടെയും പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് ബെസ്റ്റ് കംഗർ സേന പ്രസിഡൻ്റ് സുഹാസ് സാമന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേ സമയം ബെസ്റ്റ് ജനറൽ മാനേജർ അനിൽകുമാർ ഡിഗ്ഗിക്കർ, വെറ്റ്-ലീസ് ബസുകളുടെ നടത്തിപ്പുകാരുമായി യോഗം ചേർന്നു. അപകടങ്ങൾ തടയുന്നതിനുള്ള മറ്റ് നടപടികൾക്ക് പുറമെ ബ്രെത്ത് അനലൈസർ നിർബന്ധമാക്കാൻ യോഗത്തില്‍ തീരുമാനിച്ചതായി അറിയിച്ചു. 

മകളെ ഉപദ്രവിച്ചയാളെ കുവൈത്തില്‍ നിന്നെത്തി കൊലപ്പെടുത്തിയെന്ന് പ്രതി ; കുടുംബത്തര്‍ക്കമെന്ന് പോലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്