ലോക്ക് ഡൗണിൽ മുംബൈയിൽ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : May 09, 2020, 07:44 PM ISTUpdated : May 09, 2020, 07:46 PM IST
ലോക്ക് ഡൗണിൽ മുംബൈയിൽ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങാനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. 

മുംബൈ: ലോക്ക് ഡൗണിൽ മുംബൈയിൽ കുടുങ്ങി നാട്ടിലേക്ക് വരാനായി കാത്തിരിക്കുകയായിരുന്ന മലയാളി യുവാവ് ഹൃദയാ​ഘാതം മൂലം മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടിൽ അനൂപ് കുമാറാണ് മരിച്ചത്. 40 വയസ്സായിരുന്നു. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങനായി നോർക്കയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു. 

രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ഏതാണ്ട് ഒരു ലക്ഷത്തോളം മറുനാടൻ മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. എന്നാൽ നിലവിൽ അതി‍ർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, ക‍ർണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ മലയാളികളും എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരിൽ ഭൂരിപക്ഷത്തിനും റെയിൽ മാ‍ർ​ഗം മാത്രമേ ഇവിടേക്ക് വരാൻ നി‍ർവാഹമുള്ളൂ. 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'