സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം മനസാക്ഷിയെ നടുക്കുന്ന കാഴ്ച, 17 കാരിയായ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു

Published : Jul 11, 2026, 09:47 AM IST
Police Vehicle- mumbai man arrested for allegedly murdering 17 year old girlfriend

Synopsis

മുംബൈയിൽ 17കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി

മുംബൈ: മുംബൈയിൽ 17കാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു. മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം.

തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയെ കൊന്ന കേസിൽ പിടിയിലായ യുവതിക്കെതിരെ ആരോപണവുമായി ബന്ധുക്കൾ; പിതാവിൻ്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു
കനത്ത മഴ തുടരുന്നു, റോഡുകൾ അടച്ചു; 11,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ, ജാഗ്രത നിർദേശം നൽകി കലാവസ്ഥ വകുപ്പ്