മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലെ വിലയേക്കാള്‍ ഇരട്ടിയോളം

By Web TeamFirst Published Jun 1, 2021, 11:49 AM IST
Highlights

മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില കഴിഞ്ഞ ദിവസം ലിറ്ററിന് നൂറുരൂപ എന്ന സംഖ്യയും പിന്നിട്ടു. പെട്രോള്‍ റീട്ടെയില്‍ വില ഇപ്പോള്‍ 100.47 രൂപയാണ് അതായത് 1.39 ഡോളര്‍.

മുംബൈ: ഇന്ത്യയിലെ പെട്രോള്‍ വില അനുദിനം ഉയരുകയാണ്. ഈ അവസരത്തിലാണ് മുംബൈയിലെ പെട്രോള്‍ വില ന്യൂയോര്‍ക്കിലെ പെട്രോള്‍ വിലയുടെ ഇരട്ടിയോളമാണ് എന്ന വാര്‍ത്ത വരുന്നത്. ബ്ലൂംബെര്‍ഗാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില ഈ വര്‍ഷം ഇതുവരെ 11 ശതമാനമാണ് ഉയര്‍ന്നത്.

മുംബൈയിലെ പെട്രോള്‍ റീട്ടെയില്‍ വില കഴിഞ്ഞ ദിവസം ലിറ്ററിന് നൂറുരൂപ എന്ന സംഖ്യയും പിന്നിട്ടു. പെട്രോള്‍ റീട്ടെയില്‍ വില ഇപ്പോള്‍ 100.47 രൂപയാണ് അതായത് 1.39 ഡോളര്‍. അതേ സമയം ന്യൂയോര്‍ക്കിലെ  ഒരു ലിറ്ററിന്‍റെ യുഎസ് ഫിനാഷ്യല്‍ സെന്‍ററില്‍ 0.79 ഡോളറാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എനര്‍ജി റിസര്‍ച്ച് ഡെവലപ്മെന്‍റ് അതോററ്ററി കണക്ക് പ്രകാരമാണ് ബ്ലൂംബെര്‍ഗ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്നത്തെ നിലയില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നികുതി കുറയ്ക്കുകയോ, അന്താരാഷ്ട്ര വില കുറയുകയോ ചെയ്യണം എന്നാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഫിനാഷ്യല്‍ ഓഫീസര്‍ എന്‍ വിജയഗോപാല്‍ ബ്ലുംബെര്‍ഗിനോട് പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ കമ്പനിയാണ് ഭാരത് പെട്രോളിയം. 

ഇന്ത്യയില്‍ വില്‍ക്കുന്ന ഇന്ധന വിലയില്‍ 60 ശതമാനം വിവിധ തരത്തിലുള്ള നികുതിയകളാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനാറാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!