മുംബൈയിലെ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി വ്യാജം, പ്രതികൾ പിടിയിൽ

Published : Aug 25, 2022, 09:32 AM IST
മുംബൈയിലെ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി വ്യാജം, പ്രതികൾ പിടിയിൽ

Synopsis

പിടിയിലായത് ബിഹാർ സ്വദേശികൾ, വ്യാജ ഭീഷണി സന്ദേശം അയച്ചത് പെട്ടന്ന് പണമുണ്ടാക്കാനെന്ന് പ്രത്യേക അന്വേഷണ സംഘം

മുംബൈ: മുംബൈയിൽ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ഇവർ പെട്ടന്ന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു

വിമാനത്താവളത്തിനടുത്തുള്ള ലളിത് ഹോട്ടലിലേക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ഹോട്ടലിലെ അഞ്ചിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 5 കോടി രൂപ തന്നില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നുമായിരുന്നു അജ്ഞാതന്‍റെ ഭീഷണി. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.  മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് മറ്റൊരു ഭീഷണി സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. മുംബൈ പൊലീസിന്‍റെ ട്രാഫിക് ഹെൽപ് ലൈൻ നമ്പറിലേക്കാണ് ഈ സന്ദേശമെത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമാവും ആക്രമണമെന്നും ഇന്ത്യയിൽ 6 പേരെ കൊല്ലാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ആയിരുന്നു സന്ദേശം. മഹാരാഷ്ട്രാ തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ അതിജാഗ്രതയിൽ തുടരുന്നതിനിടെയാണ് ഈ വാട്സ് ആപ്പ് സന്ദേശമെത്തിയത്.
 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി