
മുംബൈ: റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് മുംബയ് പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്‍ണാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തിലും ബാന്ദ്രയിലെ പള്ളിയെ ലക്ഷ്യം വയ്ക്കുന്ന തരത്തിലും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി റാസ എജുക്കേഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് നടപടി.
Read More: അർണാബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ അജ്ഞാതരുടെ ആക്രമണം
ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം ഏപ്രില്‍ 14 ന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ച സംഭവം സമീപത്തെ മുസ്‌ലിം പള്ളിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. അതേസമയം അര്‍ണാബ് നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെ ആര്‍ണാബ് നടത്തിയ ധന സമാഹരണം, പണമിടപാടുകള്‍, തെളിവെടുപ്പില്‍ പുറത്തായ ഇടപാടുകള്‍ തുടങ്ങിയവും മുംബൈ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More: അര്‍ണാബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam