മും​ബൈ​യി​ൽ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു

By Web TeamFirst Published Apr 13, 2021, 9:56 AM IST
Highlights

ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും 200 ഐ​സി​യു കി​ട​ക്ക​ക​ളും 70 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ 2,000 കി​ട​ക്ക​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ബി​എം​സി മേ​ധാ​വി ഇ​ക്ബാ​ൽ സിം​ഗ് ച​ഹാ​ൽ പ​റ​ഞ്ഞു. 

മും​ബൈ: കൊവിഡ് കേസുകൾ നിയന്ത്രണവിധേയമാകാത്ത അവസ്ഥയിൽ  മും​ബൈ​യി​ൽ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കു​ന്നു. അ​ടു​ത്ത അ​ഞ്ചോ ആ​റോ ആ​ഴ്ച​യ്ക്കു​ള്ളി​ൽ മൂ​ന്ന് ജം​ബോ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഫോ​ർ സ്റ്റാ​ർ, ഫെ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളാ​ക്കി മാ​റ്റു​മെ​ന്നും ബ്രി​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാണ് അ​റി​യി​ച്ചത്. 

ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും 200 ഐ​സി​യു കി​ട​ക്ക​ക​ളും 70 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ 2,000 കി​ട​ക്ക​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ബി​എം​സി മേ​ധാ​വി ഇ​ക്ബാ​ൽ സിം​ഗ് ച​ഹാ​ൽ പ​റ​ഞ്ഞു. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ക്ബാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

നിലവില്‍ മുംബൈയിലെ ഐസിയു സംവിധാനത്തിന്‍റെ ശേഷി 325 ബെഡുകള്‍ കൂടി വര്‍ദ്ധിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍‍ അറിയിച്ചു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന്‍ പ്രാപ്തമാണ് എന്നാണ് ബിഎംസി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ ബിഎംസി ഇടപെട്ട് 1,100 കിടക്കകള്‍ വെറെ തയ്യാറാക്കുന്നുണ്ട്. ഇതിന് പുറമേ 125 ഐസിയു ബെഡുകളും ഒരുക്കുന്നുണ്ട്.

ബിഎംസി സ്ഥാപിക്കുന്ന ജംബോ ഫീല്‍ഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസര്‍മാരെ ബിഎംസി നിയോഗിച്ചിട്ടുണ്ട്. ഇതിനായി 24 വാര്‍ഡ് വാര്‍ റൂമുകളും തുറക്കും. ഞായറാഴ്ച മുംബൈയില്‍ 9,986 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  79 മരണങ്ങളാണ് സംഭവിച്ചത്. 

click me!