
ദില്ലി: ദില്ലിയില്‍ 17കാരന്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. സൗത്ത് വെസ്റ്റ് ദില്ലിയിലെ വസന്ത് വിഹാറിലാണ് സംഭവം. കുട്ടിക്ക് അടുത്തിടെയാണ് പതിനൊന്നാം ക്ലാസില്‍ പ്രവേശനം ലഭിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് 17 കാരനെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.
ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പോസ്റ്റ്‍മോര്‍ട്ടം നടത്തി ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണത്തിന് തൊട്ടുമുമ്പ് കുട്ടി എഴുതിയ ''അമ്മേ, അച്ചാ മാപ്പ്...'' എന്ന് തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. എന്നാല്‍ എന്തിന് ആത്മഹത്യ ചെയ്യുന്നുവെന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല.
ഒരു ഇയര്‍ ഫോണ്‍ ബുക്ക് ചെയ്തതിന് കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നുവെന്ന് അന്വേഷണത്തിനിടെ മനസിലാക്കിയതായി പൊലീസ് വ്യക്തമാക്കി. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്ത 17കാരന് രണ്ട് സഹോദരിമാരുണ്ട്. പിതാവ് ദില്ലിയിലെ കേശവ് മഹാവിദ്യാലയയില്‍ പ്യൂണ്‍ ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam