ദളിത് വിദ്യാർത്ഥിക്ക് നേരെ വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ, നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും പീഡനവും

Published : Aug 12, 2023, 10:32 AM IST
ദളിത് വിദ്യാർത്ഥിക്ക് നേരെ വധശ്രമം: ഒരാൾ കൂടി അറസ്റ്റിൽ, നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും പീഡനവും

Synopsis

സഹപാഠികൾക്ക് സ്ഥിരമായി വെള്ളം എടുത്തു കൊടുക്കേണ്ടിവന്നിരുന്നു. അതുപോലെ പ്രബല ജാതിയിലെ കുട്ടികൾ പണം തട്ടിയെടുത്തിരുന്നു. 

ചെന്നൈ:  തിരുനെൽവേലിയിൽ ദളിത് വിദ്യാർത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിൽ ആയി. അറസ്റ്റിലായത് ആക്രമണത്തിനു ഇരയായ കുട്ടിയുടെ സഹപാഠിയാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. സ്കൂളിൽ ദളിത് വിദ്യാർത്ഥി നേരിട്ടത് കടുത്ത ജാതി അധിക്ഷേപവും പീഡനവുമാണെന്ന് തുറന്ന് പറഞ്ഞ് അമ്മ. ടീച്ചർ ക്ലാസെടുക്കുന്നതിനിടെ വിസിൽ അടിക്കാൻ നിർബന്ധിച്ചു.  സഹപാഠികൾക്ക് സ്ഥിരമായി വെള്ളം എടുത്തു കൊടുക്കേണ്ടിവന്നിരുന്നു. അതുപോലെ പ്രബല ജാതിയിലെ കുട്ടികൾ പണം തട്ടിയെടുത്തിരുന്നു. ഇഡലിയും സിഗററ്റും വാങ്ങി നൽകാൻ നിർബന്ധിച്ചു. കുട്ടിയെ ഇനി വള്ളിയൂർ സ്കൂളിൽ പഠിപ്പിക്കില്ലെന്നും അമ്മ വ്യക്തമാക്കി. 

ഇന്നലെയാണ് തിരുനെൽവേലിയിൽ ദളിത് സഹോദരങ്ങളെ വെട്ടിയ സംഭവമുണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേർ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരിൽ 4 പേർ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. തിരുനെൽവേലിയിലെ വള്ളിയൂർ എന്ന സ്ഥലത്തുള്ള സ്കൂളിൽ നടന്ന സംഭവങ്ങളുടെ തുടർച്ച ആയിട്ടാണ് ഈ സംഭവങ്ങളൊക്കെ ഉണ്ടായത്. അവിടെയുള്ള പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയെ പ്രബല ജാതിയിൽ പെട്ട വിദ്യാർത്ഥികൾ സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. സി​ഗററ്റ് ഉൾപ്പെടെ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വിദ്യാർത്ഥിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. 

ഉപദ്രവം പതിവായതോടെ വിദ്യാർത്ഥി സ്കൂളിൽ പോകുന്നത് നിർത്തി. തുടർന്ന് മാതാപിതാക്കൾ സ്കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നൽകി. ഇതിലുള്ള പകയാണ് ബുധനാഴ്ച ഇവരുടെ വീട്ടിൽ കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. ആക്രമണം തടയാൻ ശ്രമിക്കുമ്പോൾ ഈ വിദ്യാർത്ഥിയുടെ 19 വയസ്സുള്ള സഹോദരിയെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നാലെ നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ഇതിൽ നാലുപേർ 12ാം ക്ലാസ് വിദ്യാർത്ഥികളാണ്. രണ്ട് പേർ പഠനം ഇടക്ക് വെച്ച് നിർത്തി പോയവരാണ്. എസ് സി എസ് ടി ആക്റ്റ് അടക്കം ചുമത്തിയിട്ടുണ്ട്. 

പ്രബലജാതിക്കാരായ സഹപാഠികൾക്കെതിരെ പരാതി; ദളിത് സഹോദരങ്ങളെ വെട്ടി, പ്ലസ്ടു വിദ്യാർത്ഥി ഉൾപ്പെടെ 6 അറസ്റ്റ്


 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'