
ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിൽ 13കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തൽ. ബന്ധുവായ 17കാരിയും രണ്ട് യുവാക്കളും അറസ്റ്റിലായി. പെൺകുട്ടിയും പ്രതികളിൽ ഒരാളും തമ്മിൽ പ്രണയത്തിലായിരുന്നു. കൊല്ലപ്പെട്ട രോഹിത് ഇരുവരെയും ഒന്നിച്ചു ക്ഷേത്രത്തിന് സമീപം കണ്ടിരുന്നു. ഇക്കാര്യം രോഹിത് പുറത്തുപറയുമെന്ന് ഭയന്നാണ് കോലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. രോഹിത്തിനെ ബുധനാഴ്ച തട്ടിക്കൊണ്ടയതിനു ശേഷം മൃതദേഹം തൊട്ടടുത്ത ദിവസം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam