യുവഡോക്ടറുടെ കൊലപാതകം; അറസ്റ്റിൽ ​ഗൂഢാലോചനയെന്ന് പ്രതി; മമതയോട് റിപ്പോർട്ട് തേടി പശ്ചിമബംഗാള്‍ ​ഗവർണർ

Published : Nov 13, 2024, 01:33 PM IST
യുവഡോക്ടറുടെ കൊലപാതകം; അറസ്റ്റിൽ ​ഗൂഢാലോചനയെന്ന് പ്രതി; മമതയോട് റിപ്പോർട്ട് തേടി പശ്ചിമബംഗാള്‍ ​ഗവർണർ

Synopsis

കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ ​ഗൂഢാലോചന നടത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍.

കൊൽക്കത്ത: കൊൽക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തിൽ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ ​ഗൂഢാലോചന നടത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് തേടി. മുൻ കൊൽക്കത്ത കമ്മീഷണർ വിനീത് ​ഗോയൽ ​ഗൂഢാലോചന നടത്തി തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നും മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നുമാണ് പ്രതി സഞ്ജയ് റോയ് ഇന്നലെ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോട് പറഞ്ഞത്. കേസന്വേഷണം പുരോ​ഗമിക്കുന്നതിനിടെ കമ്മീഷണർ സ്ഥാനത്തുനിന്നും വിനീത് ​ഗോയലിനെ മാറ്റിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വീർ ഗാർഡിയൻ': ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി; സഹകരണം ശക്തമാകുന്നെന്ന് രാജ്‌നാഥ് സിങ്
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്