മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് യോഗം മലപ്പുറത്ത് ആരംഭിച്ചു

Published : Aug 28, 2023, 01:00 PM ISTUpdated : Aug 28, 2023, 01:14 PM IST
മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് യോഗം മലപ്പുറത്ത് ആരംഭിച്ചു

Synopsis

മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുന്നത്. ദേശീയ ആസ്ഥാനത്തിൻ്റെ  നിർമാണ പുരോഗതിയും  ഏഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ട.

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം ആരംഭിച്ചു. മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് യോഗം ചേരുന്നത്. മുസ്ലിം ലീഗ് ദില്ലിയിൽ പണി കഴിപ്പിക്കുന്ന ദേശീയ ആസ്ഥാനത്തിൻ്റെ  നിർമാണ പുരോഗതിയും എഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പാർട്ടിയുടെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പ്രവർത്തകരിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നു. ഏതാണ്ട് 27 കോടിയോള്ളം രൂപയാണ് കേരളത്തിലെ പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്. ഇതിനെതിരെ നേരത്തെ കെ ടി ജലീൽ രംഗത്തുവന്നിരുന്നു. മുസ്ലീംലീഗ് ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പിരിച്ച പണം വകമാറ്റാന്‍ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു ജലീലിന്റെ അരോപണം.

Read More: 'ഡല്‍ഹിയിലേത് തട്ടിക്കൂട്ട് സൗധം, 75 കോടിയെങ്കിലും പിരിക്കുമെന്ന് ഉറപ്പ്'; ലീഗിനെതിരെ വീണ്ടും ജലീല്‍

പണം വകമാറ്റാനുള്ള ലീഗിന്റെ പതിവു തന്ത്രം വിലപ്പോവില്ലെന്നും പത്തൊമ്പത് കോടി രൂപ കൊടുത്ത് വാങ്ങി തട്ടിക്കൂട്ടുന്ന ബില്‍ഡിംഗിന് ഖാഇദെമില്ലത്തിന്റെ പേരിടാനാണ് നീക്കമെന്നും ജലീല്‍ അരോപിച്ചു. ഖാഇദെമില്ലത്തിന്റെ പേരില്‍ സൗധത്തിന് അതിന്റേതായ ഗാംഭീര്യമില്ലെങ്കില്‍  മഹാന്റെ പേര് കെട്ടിടത്തിന് മുകളില്‍ എഴുതരുതെന്നും തട്ടിക്കൂട്ട് സൗധത്തിനായിരുന്നെങ്കില്‍ ലീഗ് പ്രവര്‍ത്തകരും പൊതുജനങ്ങളും സംഭാവന നല്‍കുമായിരുന്നുവെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും ജലീൽ അരോപിച്ചിരുന്നു. ഖാഇദെമില്ലത്തിന്റെ പേരില്‍ പിരിക്കുന്ന പണമെങ്കിലും യഥാവിധി ലീഗ് നേതൃത്വം ചെലവാക്കുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചതായും അതുണ്ടാകാതെ വന്നപ്പോഴാണ് വിമര്‍ശനം വേണ്ടി വന്നതെന്നും ജലീല്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്തെ ട്രെയിനുകള്‍ ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കും, ബജറ്റിൽ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേക തുക വകയിരുത്തും
'ഒരു സംസ്ഥാനത്തും എസ്‌ഐആർ തടസപ്പെടുത്താന്‍ അനുവദിക്കില്ല'; സംസ്ഥാനങ്ങളോട് സുപ്രീംകോടതി