ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ജനം നിർഭയം സഞ്ചരിക്കുന്നു; നരേന്ദ്രമോദി

Published : Aug 28, 2023, 11:41 AM ISTUpdated : Aug 28, 2023, 11:52 AM IST
ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ജനം നിർഭയം സഞ്ചരിക്കുന്നു; നരേന്ദ്രമോദി

Synopsis

ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ദില്ലി: ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ  പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്ത് ജനങ്ങൾ ഇപ്പോൾ നിർഭയം സഞ്ചരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠഇകൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നിരുന്നു. സംഭവം വിവാദമാവുകയും അധ്യാപികക്ക് നേരെ കേസ് വരികയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ പുറത്ത് വരുമ്പോഴാണ് ഉത്തർപ്രദേശിനെ പുകഴ്ത്തി മോദി രംഗത്തെത്തുന്നത്.

അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ മർദ്ദിച്ച സംഭവത്തിൽ മർദ്ദനമേറ്റ കുട്ടിയുടെ മൊഴി പുറത്ത് വന്നു. ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നാണ് കുട്ടിയുടെ മൊഴി. അഞ്ചിൻ്റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു. ഒരു മണിക്കൂർ നേരം തന്നെ സഹപാഠികൾ മർദ്ദിച്ചുു. താൻ അവശനായി. തന്റെ സഹോദരനാണ് വീഡിയോ പകർത്തിയത്. സഹോദരൻ മറ്റൊരു ആവശ്യത്തിനായി സ്കൂളിലെത്തിയതായിരുന്നു. അപ്പോഴാണ് സഹപാഠികൾ മർദ്ദിക്കുന്നത് കണ്ടതെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. 

യോഗി ആദിത്യനാഥിന് മന്ത്രി ശിവൻകുട്ടിയുടെ കത്ത്, സഹപാഠികളെ കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം

ഇന്നലെ സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രം​ഗത്തെത്തിയിരുന്നു. താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചതെന്നാണ് തൃപ്ത ത്യാ​ഗിയുടെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിക്കാൻ അധ്യാപിക നി‍ർദ്ദേശിച്ചത്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മ‍ർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി അധ്യാപിക രം​ഗത്തെത്തിയത്. 

താൻ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാൻ നിർദ്ദേശിച്ചത്. പഠിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ നൽകിക്കൊള്ളാൻ കുട്ടിയുടെ രക്ഷിതാക്കൾ നിർദ്ദേശിച്ചിരുന്നുവെന്ന് തൃപ്ത ത്യാ​ഗി പറഞ്ഞു. സംഭവത്തിൽ വർഗീയത കലർത്തരുതെന്നും തൃപ്ത ത്യാ​ഗി ആവശ്യപ്പെട്ടു. 

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകര്‍ഷണം നരേന്ദ്ര മോദി സ്റ്റേഡിയം; ഉദ്‌ഘാടന ചടങ്ങും അഹമ്മദാബാദില്‍

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും
120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം