അയോധ്യ കേസ്: വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഹര്‍ജി നല്‍കും

By Web TeamFirst Published Nov 27, 2019, 1:22 PM IST
Highlights

മുസ്ലീം വ്യക്തി നിയമബോര്‍ഡ് അയോധ്യ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഏതെങ്കിലും കക്ഷി മുഖേനെയാകും ഹര്‍ജി നല്‍കുക.

ദില്ലി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹര്‍ജി ഡിസംബര്‍ ആദ്യ വാരം നല്‍കാന്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. മുസ്ലീം വ്യക്തി നിയമബോര്‍ഡ് അയോധ്യ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ ഏതെങ്കിലും കക്ഷി മുഖേനെയാകും ഹര്‍ജി നല്‍കുക. എന്നാല്‍ ആര് മുഖേനെയാണ് ഹര്‍ജി നല്‍കുകയെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. സുന്നി വഖഫ് ബോര്‍ഡിന്‍റെ നിലപാട് തിരിച്ചടിയാകില്ലെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.

click me!