2 കോടി വരെയുള്ള നിർമാണ കരാറുകളില്‍ 4% മുസ്ലിം സംവരണം, നിയമഭേദഗതിയുമായി കർണാടക സർക്കാർ

Published : Mar 15, 2025, 10:54 AM ISTUpdated : Mar 15, 2025, 11:49 AM IST
2 കോടി വരെയുള്ള നിർമാണ കരാറുകളില്‍ 4% മുസ്ലിം സംവരണം, നിയമഭേദഗതിയുമായി കർണാടക സർക്കാർ

Synopsis

സമുദായപ്രീണനം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമെന്ന് ബിജെപി

ബംഗളൂരു:നിര്‍മാണ കരാറുകളിൽ മുസ്ലിം സംവരണത്തിനുള്ള വിവാദ നിയമഭേദഗതിയുമായി കർണാടക സർക്കാർ രംഗത്ത്.രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകൾ അനുവദിക്കുന്നതിൽ 4% മുസ്ലിം സംവരണം ഏര്‍പ്പെടുത്തും.നേരത്തേ രണ്ട് കോടി വരെയുള്ള സർക്കാർ നിർമാണക്കരാറുകളിൽ എസ്‍സി, എസ്‍ടി സംവരണമുണ്ട്.സമാനമായ രീതിയിൽ  മുസ്ലിം സമുദായത്തിലുള്ളവർക്കും ടെണ്ടറുകളിൽ സംവരണം നൽകാനാണ് നിയമഭേദഗതി

ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഈ നിയമഭേദഗതിക്ക് അനുമതി നൽകി.സമുദായപ്രീണനം ഉപയോഗിച്ച് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കമെന്ന് ബിജെപി കുറ്റപ്പെടുത്തി.ഹിന്ദുവിരുദ്ധ നിലപാടുകൾ തുടരുന്ന സിദ്ധരാമയ്യയുടെ ഈ നീക്കം ഭരണഘടനാവിരുദ്ധമെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്ര കുറ്റപ്പെടുത്തി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്തർപ്രദേശിലെ ഹാമിർപൂരിൽ യമുന നദിയിൽ ബോട്ട് മുങ്ങി; മൂന്ന് പേർ മരിച്ചു, കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു
വിജയ്‍യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം; ഭൂരിപക്ഷമില്ലെന്ന് ഗവർണർ, വിജയ്‍യെ നിലപാട് നേരിട്ട് അറിയിച്ചു