ബിജെപി അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടു

By Web TeamFirst Published Jul 8, 2019, 6:52 AM IST
Highlights

വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ടതിനൊപ്പം വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി പരാതിപ്പെട്ടു

അലിഗഡ്: ബിജെപിയിൽ അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് വീട്ടുടമസ്ഥനായ വ്യക്തി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

ഗുലിസ്‌തന എന്ന യുവതിക്കാണ് ദുരനുഭവം. വീട്ടിൽ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ടതിനൊപ്പം വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി പരാതിപ്പെട്ടു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി അലിഗഡ് സീനിയർ സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു. "വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതേ ചൊല്ലി തർക്കമുണ്ടായപ്പോഴാണ് ബിജെപിയിൽ ചേർന്നതിനെ ചൊല്ലിയും വാഗ്വാദം നടന്നത്," എന്നാണ് ആകാശ് കുൽഹരി എഎൻഐയോട് പറഞ്ഞിരിക്കുന്നത്.

Aligarh: A woman, Gulistana was allegedly asked to vacate her home by her landlord after she joined BJP. She says, "I joined BJP yesterday, when my landlord came to know of it she misbehaved with me & asked me to vacate immediately." (7.7.19) pic.twitter.com/nePXOvzA5D

— ANI UP (@ANINewsUP)
click me!