മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻ​ഗാമികൾ, സനാതനം ഇസ്ലാമിനും മുമ്പ് നിലവിൽ വന്നു- ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്‍റ്

Published : May 29, 2025, 02:55 PM IST
മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻ​ഗാമികൾ, സനാതനം ഇസ്ലാമിനും മുമ്പ് നിലവിൽ വന്നു- ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്‍റ്

Synopsis

സനാതന ധർമ്മം ഇസ്ലാമിന് വളരെ മുമ്പേ വന്നു. സനാതന ധർമം നാഗരികതയുടെ അടിത്തറയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ ആഴത്തിലുള്ള ചരിത്ര വേരുകൾ പരിശോധിക്കുമ്പോൾ രാമനിലും കൃഷ്ണനിലും വിശ്വസിക്കാത്ത മുസ്ലീങ്ങളെ മുസ്ലീങ്ങൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും  അദ്ദേഹം പറഞ്ഞു.

ദില്ലി: മുസ്ലീങ്ങൾ ശ്രീരാമന്റെ പിൻ​ഗാമികളാണെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി. സനാതന ധർമ്മത്തിനും ഇസ്ലാമിനും ഇടയിൽ ദൈവശാസ്ത്രപരവും സാംസ്കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജമാൽ സിദ്ദിഖിയുടെ പരാമർശം. ഇസ്ലാമിന് വളരെ മുമ്പുതന്നെ സന്താന ധർമ്മം നിലവിലുണ്ടായിരുന്നു. അതാണ് നാഗരികതയുടെ അടിത്തറ. അതുകൊണ്ടുതന്നെ എല്ലാ മുസ്ലീങ്ങളും ശ്രീരാമന്റെ പിൻഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.

സനാതന ധർമ്മം ഇസ്ലാമിന് വളരെ മുമ്പേ വന്നു. സനാതന ധർമം നാഗരികതയുടെ അടിത്തറയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ ആഴത്തിലുള്ള ചരിത്ര വേരുകൾ പരിശോധിക്കുമ്പോൾ രാമനിലും കൃഷ്ണനിലും വിശ്വസിക്കാത്ത മുസ്ലീങ്ങളെ മുസ്ലീങ്ങൾ എന്ന് വിളിക്കാൻ കഴിയില്ലെന്നും ഈ ആദരണീയരായ വ്യക്തികൾക്ക് ഇസ്ലാമിക ആത്മീയ പരമ്പരയിൽ സ്ഥാനമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ഒരു പ്രവാചകനെ മാത്രമല്ല, നിരവധി പ്രവാചകന്മാരെയും അംഗീകരിക്കുന്നുവെന്നും ഖുർആനിൽ 25 പ്രവാചകന്മാരെ കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹദീസും പാരമ്പര്യവും അനുസരിച്ച്, ലോകമെമ്പാടും 1,24,000 പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. ശ്രീരാമനും ശ്രീകൃഷ്ണനും അവരിൽ ഉണ്ടായിരുന്നില്ലെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും. അവരും ദൈവത്തിന്റെ ദൂതന്മാരായിരിക്കാം. ഇന്ത്യയിലെ മുസ്ലീം സമൂഹത്തിന്റെ വേരുകൾ പുരാതന ഹിന്ദു പാരമ്പര്യവുമായി ഇഴചേർന്നിരിക്കുന്നു. ആരാധനാ രീതികൾ മാറിയിട്ടുണ്ടാകാമെങ്കിലും, അടിസ്ഥാന സംസ്കാരം സ്ഥിരമായി നിലനിൽക്കുന്നുണ്ടെന്നും നമ്മുടെ സ്വത്വം ഇപ്പോഴും സനാതനമാണെന്നും സിദ്ദിഖി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്