തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു

Published : Jan 06, 2021, 09:54 AM IST
തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു

Synopsis

ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി.  

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് രൂപമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അതിതീവ്ര കൊവിഡ് ബാധിതര്‍ നാലായി. ചെന്നൈയില്‍ കൊവിഡ് ക്ലസ്റ്ററായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ 22 ജീവനകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പുതുവത്സരാഘോഷ പരിപാടികളില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായി രോഗബാധിതര്‍ 167 ആയി. തമിഴ്‌നാട്ടില്‍ മുഴുവന്‍ കപ്പാസിറ്റിയോടെ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കക്കിടയാക്കുന്നു. തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു.
 

PREV
click me!

Recommended Stories

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി
പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു