'എന്റെ കസേരയിൽ ഇപ്പോൾ ഒഴിവില്ല, ഇപ്പോൾ ഊഹ പത്രപ്രവർത്തനം'; മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ

Published : Jan 13, 2025, 07:04 AM IST
'എന്റെ കസേരയിൽ ഇപ്പോൾ ഒഴിവില്ല, ഇപ്പോൾ ഊഹ പത്രപ്രവർത്തനം'; മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്  സിദ്ധരാമയ്യ

Synopsis

മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹത്തെയും മനസാക്ഷിയെയും മനസ്സിൽ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബെംഗളുരു: മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ സിദ്ധരാമയ്യ മാറി, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന മാധ്യമവാർത്തകൾക്കെതിരെയാണ് അദ്ദേ​ഹം രം​ഗത്തെത്തിയത്. തൻ്റെ കസേര ഒഴിഞ്ഞിട്ടില്ലെന്നും മാധ്യമ പ്രവർത്തകർ 'ഊഹ പത്രപ്രവർത്തനം' അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രസ് ക്ലബ് ഓഫ് ബാംഗ്ലൂർ (പിസിബി) അവാർഡ് വിതരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഞങ്ങൾക്കിടയിൽ ആശയക്കുഴപ്പമൊന്നുമില്ല, പക്ഷേ മാധ്യമപ്രവർത്തകർ ഇപ്പോഴും മുഖ്യമന്ത്രി മാറും എന്ന് എഴുതുന്നു. എൻ്റെ കസേര ഒഴിഞ്ഞിട്ടില്ല. ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകൾ അത്താഴത്തിന് ഒത്തുകൂടിയാൽ, മുഖ്യമന്ത്രി മാറ്റ ചർച്ചകൾ നടക്കുമെന്ന ഊഹാപോഹത്തിൻ്റെ അടിസ്ഥാനത്തിലാണ് വാർത്തയാകുന്നത്. ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയമൊന്നുമല്ല റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുമ്പോൾ സമൂഹത്തെയും മനസാക്ഷിയെയും മനസ്സിൽ കരുതണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇക്കാലത്ത് ഊഹ പത്രപ്രവർത്തനം കേന്ദ്രീകരിക്കുകയാണ്. ഇതൊരു അപകടകരമായ പ്രവണതയാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടുകൾ സത്യത്തിന് അടുത്തെങ്കിലും എത്തണം. മെച്ചപ്പെടുത്താനും തിരുത്തൽ നടപടികൾ കൈക്കൊള്ളാനും തയ്യാറാകണം. പത്രപ്രവർത്തനം ഒരു പവിത്രമായ തൊഴിലാണ്. അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ജനങ്ങളുടെ ശബ്ദമാകാൻ മാധ്യമപ്രവർത്തകർക്ക് കഴിയണം. മുമ്പ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ കാറിന്റെ ​ഗ്ലാസിൽ കാക്ക വന്നിരുന്ന സംഭവം, ജ്യോതിഷികളെ വിളിച്ചുവരുത്തി ചർച്ച നടത്തിയ സംഭവവും സിദ്ധരാമയ്യ പരാമർശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?