'ജീവനും കുടുംബത്തിനും  ഭീഷണിയുണ്ട്, വിലാസം പുറത്തുവിടരുത്'; അപേക്ഷയുമായി ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ

Published : Jun 12, 2022, 03:35 PM IST
'ജീവനും കുടുംബത്തിനും  ഭീഷണിയുണ്ട്, വിലാസം പുറത്തുവിടരുത്'; അപേക്ഷയുമായി ബിജെപി പുറത്താക്കിയ നവീൻ ജിൻഡാൽ

Synopsis

'തന്നെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭ്യർഥിച്ചിട്ടും നിരവധി പേർ വിലാസം ഉൾപ്പെടെ  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു'.

ദില്ലി: മതമൗലികവാദികളിൽ നിന്ന് ജീവന് ഭീഷണിയുടെണ്ടെന്ന്  പ്രവാചക നിന്ദയുടെ പേരിൽ ബിജെപി പുറത്താക്കിയ നവീൻ കുമാർ ജിൻഡാൽ.  തന്റെ കുടുംബം ഇസ്ലാമിക മതമൗലികവാദികളുടെ ആക്രമണ ഭീഷണിയിലാണെന്നും  തന്നെയും കുടുംബത്തെയും കുറിച്ചുള്ള ഒരു വിവരവും ആരുമായും പങ്കിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ അഭ്യർഥിച്ചിട്ടും നിരവധി പേർ വിലാസം ഉൾപ്പെടെ  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. എന്റെ കുടുംബത്തിന് മതമൗലികവാദികളിൽ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നടപടിയെടുക്കണമെന്ന് അദ്ദേഹം ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ജിൻഡാലിനും ദേശീയ വക്താവ് നൂപുർ ശർമ്മയ്ക്കുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. നൂപുർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. ജിൻഡാലലിന്റെ പരാമർശങ്ങൾ സാമുദായിക സൗഹാർദ്ദം തകർക്കുന്നും പാർട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ലംഘനമാണെന്നും ബിജെപി പറഞ്ഞു.

മുൻ മാധ്യമപ്രവർത്തകനായ ജിൻഡാൽ മുമ്പും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ വിവാദത്തിൽപ്പെട്ടിരുന്നു. 
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഡോക്‌ടറേറ്റഡ് വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചതിന് പഞ്ചാബിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി
വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി