നോയൽ ടാറ്റയുടെ വാദങ്ങൾ തളളി, എൻ ചന്ദ്രശേഖരന്റെ പുനർനിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ്

Published : Sep 25, 2026, 01:28 PM IST
N Chandrasekaran

Synopsis

സെപ്റ്റംബർ 17 ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി ചെയർമാനായി നിയമിച്ചിരുന്നു

മുംബൈ: എൻ ചന്ദ്രശേഖരന്റെ പുനർനിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ് . നോയൽ ടാറ്റയുടെ വാദങ്ങൾ തളളിയാണ് ടാറ്റാ സണ്‍സ് നിലപാട് വ്യക്തമാക്കിയത്. ടാറ്റാ ട്രസ്റ്റിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പുനർനിയമനം ആർട്ടികിൾ ഓഫ് അസോസിയേഷൻ പ്രകാരം നിയമ വിരുദ്ധമെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. സെപ്റ്റംബർ 17 ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി ചെയർമാനായി നിയമിച്ചിരുന്നു.തീരുമാനം നടപ്പിലാക്കാൻ വാർഷിക പൊതുയോഗം വേഗത്തിലാക്കാനും ടാറ്റാ സണ്‍സ് നീക്കം തുടങ്ങി. കമ്പനിയുടെ ഭരണഘടനാ ചട്ടങ്ങളും കമ്പനി നിയമങ്ങളും പൂർണ്ണമായും പാലിച്ചാണ് തീരുമാനമെടുത്തതെന്ന് ടാറ്റാ സൺസ് മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെ പ്രിൻസിപ്പൽ ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്.

എക്സിക്യൂട്ടീവ് ചെയർമാന്റെ കാലാവധി നീട്ടി നൽകുന്ന നടപടി ക്രമങ്ങളിൽ ട്രസ്റ്റിന്റെ അനുമതിയും പങ്കാളിത്തവും കൃത്യമായി ഉറപ്പാക്കിയിരുന്നില്ലെന്ന വാദമാണ് നോയൽ ടാറ്റ ഉയർത്തിയത്. എന്നാൽ ബോർഡ് യോഗത്തിന്റെ നിബന്ധനകളും വോട്ടിംഗ് നടപടികളും അനുസരിച്ച് തന്നെയാണ് തീരുമാനം കൈക്കൊണ്ടതെന്നും ഇതിൽ യാതൊരു വിധ നിയമ ലംഘനവും നടന്നിട്ടില്ലെന്നും ടാറ്റാ സൺസ് വ്യക്തമാക്കി. ടാറ്റാ ട്രസ്റ്റും ടാറ്റാ സൺസ് ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഈ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൽകാനുള്ളത് ലക്ഷങ്ങൾ, കടുത്ത നടപടിയിലേക്ക് അമൂൽ, വഡോദരയിൽ അംഗനവാടികളിൽ പാൽ വിതരണം തടസപ്പെട്ടു
ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം; പരസ്യമായി ഉപദ്രവിച്ചു, മോശമായി പെരുമാറി; വീഡിയോ പുറത്തായതോടെ കേസെടുത്ത് പൊലീസ്