പൊഖ്റാനിൽ വീണ്ടും ഇന്ത്യയുടെ വിജയഗാഥ! തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മാർക് 2 മിസൈൽ പരീക്ഷണം വിജയകരം

Published : Jan 13, 2025, 09:52 PM IST
പൊഖ്റാനിൽ വീണ്ടും ഇന്ത്യയുടെ വിജയഗാഥ! തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് മാർക് 2 മിസൈൽ പരീക്ഷണം വിജയകരം

Synopsis

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ നാഗ് മാർക്ക് 2 ൻ്റെ മൂന്നാം പരീക്ഷണവും വിജയകരം

ദില്ലി: ഇന്ത്യയുടെ നാഗ് മാർക്ക് 2 (Nag Mk 2) ആൻ്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. ഇതോടെ മിസൈൽ സംവിധാനം ഉടൻ സൈന്യത്തിന്റെ ഭാഗമാകും.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'