
ദില്ലി: നാഗാലാൻഡില്‍ ബിജെപി സഖ്യം നേടുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലം. 35 മുതല്‍ 43 സീറ്റുകള്‍ വരെ നേടി ബിജെപി സഖ്യം വിജയം നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. രണ്ട് മുതല്‍ അഞ്ച് സീറ്റ് വരെ എന്‍പിഫും ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നുമാണ് എക്സിറ്റ് പോൾ ഫലം.
നാഗാലാൻഡിൽ 13 ലക്ഷത്തിലധികം വോട്ടർമാരുമാണ് ഉള്ളത്. 81000 കന്നി വോട്ടർമാരാണ് മേഘാലയയിലുള്ളത്. 2018ൽ 90 ശതമാനം പോളിംഗാണ് നാഗാലാൻഡിൽ രേഖപ്പെടുത്തിയത്. 59 സീറ്റുകളിലേക്കാണ് നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാൻഡിൽ 183 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. എൻഡിപിപി ബിജെപി സഖ്യവും എൻപിഎഫും തമ്മിലാണ് നാഗാലാൻഡിൽ പ്രധാന പോരാട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam