
നളന്ദ: മാധ്യമപ്രവർത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഹർണോത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസൻപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൈനിക് ഹിന്ദുസ്ഥാൻ എന്ന മാധ്യമ സ്ഥാപനത്തിന്റെ നളന്ദ ബ്യൂറോ ചീഫ് അശുതോഷ് കുമാർ ആര്യയുടെ മകൻ 15 കാരനായ അശ്വിനി കുമാറാണ് കൊല്ലപ്പെട്ടത്.
ഹർണോത് നഗരത്തിലാണ് അസുതോഷ് താമസിക്കുന്നത്. മകൻ മുത്തശ്ശിക്കൊപ്പം ഹസൻപുർ ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. കൊല്ലപ്പെട്ട കുട്ടിക്ക് ഭിന്ന മാനസികശേഷിയാണ്. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ല. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ പ്രകോപിപ്പിക്കുന്ന വിധം കുട്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. സാമ്പിളുകൾ ഫോറൻസിക് ലാബിലയച്ച് പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam