
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, കർണാടകയിൽ സർക്കാറിനെതിരെ ബിജെപി രംഗത്ത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആർഎസ്‌എസ് പഥ സഞ്ചലനം നടത്തിയപ്പോൾ എതിർത്ത കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി2 ടെർമിനലിനുള്ളിൽ പോലും എങ്ങനെ നമസ്കരിക്കാൻ അനുവാദം നൽകുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും പ്രിയങ്ക് ഖാർ ഗെക്കും ഉത്തരമുണ്ടോയെന്നും ബിജെപി വക്താവ് വിജയ് പ്രസാദ് ചോദിച്ചു.
ഉയർന്ന സുരക്ഷാ സംവിധാനമുള്ള വിമാനത്താവള മേഖലയിൽ നമസ്‌കാരം നിർവഹിക്കാൻ ഈ വ്യക്തികൾ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നും ബിജെപി വക്താവ് ചോദിച്ചു.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലാണ് കുറച്ച് പേർ നമസ്കരിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam