
ദില്ലി: രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ നിര്‍വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധ്യാപക ദിന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡോ. എസ് രാധാകൃഷ്ണനെ ഈ ദിനത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"മനസ്സിനെ രൂപപ്പെടുത്തുന്നതിലും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും കഠിനാധ്വാനികളായ അധ്യാപകർ നല്‍കിയ സംഭാവനകള്‍ക്ക് നമ്മള്‍ നന്ദിയുള്ളവരാണ്. അധ്യാപക ദിനത്തില്‍, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നു", മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam