
കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ. വൈറസ് വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ഓരോ രാജ്യങ്ങളും കൈ കൊണ്ടിരിക്കുന്നത്. എന്തും ഏതും കൊറോണയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു ഭജൻ ആണ്.
പ്രമുഖ ഭജൻ ഗായകനായ നരേന്ദ്ര ചഞ്ചൽ ദില്ലിയിലെ പഹർഗഞ്ചിൽ നടന്ന ഹോളി ആഘോഷങ്ങൾക്കിടെ ആലപിച്ച ഒരു ഭജൻ ആണിത്. 'ദേവി ഈ കൊറോണ ഇപ്പോള്‍ എവിടെ നിന്ന് വന്നു' എന്നാണ് ഭജനിലെ ഒരു വരി. 'ഡെങ്കി ഉണ്ടായി.. പന്നിപ്പനി ഉണ്ടായി.. ചിക്കുൻഗുനിയയും പരിഭ്രാന്തി ഉണ്ടാക്കി... എല്ലാം വാർത്തകൾ സൃഷ്ടിച്ചു.. പക്ഷെ ഈ കൊറോണ ഇപ്പോൾ എവിടെ നിന്ന് വരുന്നു...' എന്നിങ്ങനെ നീളുന്നു ഭജൻ.
ഇതിന് പുറമെ കൊറോണയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട വ്യക്തി ശുചിത്വ രീതികളെക്കുറിച്ചും അദ്ദേഹം ഭജനിലൂടെ തന്നെ വിവരിക്കുന്നുണ്ട്. ഏതായാലും കൊറോണ ഭജൻ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam