പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനില്‍: ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും

By Web TeamFirst Published Aug 18, 2019, 9:13 AM IST
Highlights

തന്ത്രപ്രധാനമായ ഒൻപതു കരാറുകളിൽ ഇന്നലെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണപത്രം ഒപ്പിട്ടിരുന്നു. പ്രകൃതിവാതകം, ബഹിരാകാശം എന്നീ മേഖലകളിൽ ഭൂട്ടാന് സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

തിംഫു: രണ്ടുദിവസത്തെ സന്ദർശനത്തിന് ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റോയൽ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനിലെ വിദ്യാർത്ഥികളുമായി സംവദിക്കും. തന്ത്രപ്രധാനമായ ഒൻപതു കരാറുകളിൽ ഇന്നലെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണപത്രം ഒപ്പിട്ടിരുന്നു. പ്രകൃതിവാതകം, ബഹിരാകാശം എന്നീ മേഖലകളിൽ ഭൂട്ടാന് സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

റുപേ കാർഡ്, കറൻസി വിനിമയം, ശാസ്ത്ര , വിദ്യാഭ്യാസ മേഖലകളിലെ സഹകരണവും മോദി വാഗ്ദാനം ചെയ്തു. പഞ്ചവത്സര പദ്ധതികളിലൂടെ ഭൂട്ടാന് നൽകുന്ന സഹായം തുടരാനും ധാരണയായി. സന്ദർശനത്തിനിടെ ഭൂട്ടാനിൽ ഏഴുകോടി ചെലവിട്ട് ഐഎസ്ആർഒ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭൂട്ടാന് പ്രത്യേക സ്ഥാനമാണ് ഉള്ളതെന്ന് സംയ്ക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

click me!